Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athletics Meet

സാം, ​​പാ​​ർ​​ഥി​​പ വേ​​ഗ​​ക്കാ​​ർ

മൂ​​ഡ​​ബി​​ദ്രി: 85-ാമ​​ത് അ​​ഖി​​ലേ​​ന്ത്യ അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല അത്‌ലറ്റിക് മീ​​റ്റി​​ലെ അ​​തി​​വേ​​ഗ​​ക്കാ​​രെ നി​​ർ​​ണ​​യി​​ച്ച 100 മീ​​റ്റ​​റി​​ൽ റി​​ക്കാ​​ർ​​ഡ് ഭേ​​ദി​​ച്ച പ്ര​​ക​​ട​​ന​​വു​​മാ​​യി ഭാ​​ര​​തി​​യാ​​റി​​ന്‍റെ എ​​സ്. സാം ​​വ​​സ​​ന്ത്. സെ​​മി​​യി​​ൽ 10.39 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നാ​​ണ് റി​​ക്കാ​​ർ​​ഡ് ഭേ​​ദി​​ക്കു​​ന്ന പ്ര​​ക​​ട​​നം സാം ​​വ​​സ​​ന്ത് ന​​ട​​ത്തി​​യ​​ത്.

എ​​ന്നാ​​ൽ, ഫൈ​​ന​​ലി​​ൽ 10.44 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു സാം ​​സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2008ൽ ​​മം​​ഗ​​ളൂ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി. ​​എ​​ല​​ക്യ​​ദാ​​സ​​ൻ കു​​റി​​ച്ച 10.41 എ​​ന്ന സ​​മ​​യം​​സെ​​മി​​യി​​ൽ സാം ​​മ​​റി​​ക​​ട​​ന്നു.

കോ​​ച്ച് വേ​​ൽ​​മു​​രു​​ക​​ൻ, മാ​​താ​​പി​​താ​​ക്ക​​ളാ​​യ ക​​ളി​​ച്ചെ​​ൽ​​വി-​​സു​​ബ്ര​​ഹ്മ​​ണ്യം എ​​ന്നി​​വ​​ർ​​ക്കു ത​​ന്‍റെ സ്വ​​ർ​​ണം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​താ​​യി ചെ​​സ്റ്റ് ന​​ന്പ​​റി​​ൽ കു​​റി​​ച്ചാ​​യി​​രു​​ന്നു സാം ​​ട്രാ​​ക്കി​​ലെ​​ത്തി​​യ​​ത്. കോ​​യ​​ന്പ​​ത്തൂ​​രി​​ലെ കൊം​​ഗു​​നാ​​ഡു ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലെ ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​​യാ​​ണ് സാം.

​​മാം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ഭാ​​സ്ക​​ർ കു​​മാ​​ർ (10.57) വെ​​ള്ളി​​യും മ​​ദ്രാ​​സി​​ന്‍റെ ജി​​റ്റ്സ​​ണ്‍ (10.59) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

വേ​​ഗ​​മേ​​റി​​യ വനിതാ താ​​ര​​മെ​​ത്തി​​യ​​തും ത​​മി​​ഴ്നാടിൽ​​നി​​ന്ന്. മ​​ദ്രാ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ പാ​​ർ​​ഥി​​പ സെ​​ൽ​​വ​​രാ​​ജ് 11.74 സെ​​ക്ക​​ൻ​​ഡി​​ൽ വേ​​ഗ​​റാ​​ണി​​യാ​​യി. എം​​ഒ​​പി വൈ​​ഷ്ണ​​വ കോ​​ള​​ജി​​ലെ എം​​എ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യ​​ണ്.

നാ​​മ​​ക്ക​​ൽ സ്വ​​ദേ​​ശി​​ക​​ളാ​​യ സു​​മ​​തി​​യു​​ടെ​​യും സെ​​ൽ​​വ​​രാ​​ജി​​ന്‍റെ​​യും മ​​ക​​ൾ. എ​​സ്ആ​​ർ​​എം ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ സു​​ബ്ദ​​ർ​​ശി​​നി (11.89), ഡ​​ൽ​​ഹി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ത​​നി​​ഷ രാ​​ഘ​​വ് (11.93) എ​​ന്നി​​വ​​ർ​​ക്കാ​​ണ് വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും.

Latest News

Corehub Up